ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പില്‍ തീവ്രവാദ ബന്ധമുണ്ടെന്ന പോലീസ് വെളിപ്പെടുത്തലിനു പിന്നാലെ കേസ് എന്‍ഐഎ ഏറ്റെടുത്തു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ എജന്‍സിയുടെ കൊച്ചി യൂണിറ്റാണ് കേസ് ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് വകുപ്പ് പുറത്തിറക്കിയതായാണ് വിവരം.
ട്രെയിന്‍ തീവെപ്പിന് ശേഷം പ്രാഥമിക തെളിവെടുപ്പില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ പ്രതി ഷാരൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു. പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമാണെന്നാണ് അന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തല്‍. പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് തെളിഞ്ഞതോടെയാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ തീരുമാനിച്ചത്.
ഇതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ച ഷാരൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷാരൂഖിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.