Friday, April 18, 2025

അഫ്ഗാന്‍ വിടുന്നത് ഹൃദയഭേദകമെന്ന് യുഎന്‍

മെയ് മാസത്തോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്മാറേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന. തങ്ങളുടെ ഏജന്‍സികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ വനിതകള്‍ക്ക് താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കാത്തതാണ് കാരണം.

ഇങ്ങനെ പിന്മാറേണ്ടി വന്നാല്‍ അത് ഹൃദയഭേദകമായ തീരുമാനമാകുമെന്നും യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍ അഷിം സ്റ്റെയ്നര്‍ പറഞ്ഞു. സ്ത്രീകളെ കൂടുതലായി ജോലി ചെയ്യാന്‍ അനുവദിക്കാതെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ശക്തിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News