രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,692 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ നിലവിൽ സജീവമായ കേസുകളുടെ ആകെ എണ്ണം ഇപ്പോൾ 66,170 ആയി.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണം 28 ആയി ഉയര്‍ന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒന്‍പതു കോവിഡ് മരണം കൂടി ചേര്‍ത്തുള്ള കണക്കാണ് ഇത്. 2023 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് 75 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിനിടെ 2,29,739 ടെസ്റ്റുകളാണ് രാജ്യത്ത് ആകെ നടത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.09 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്. ഇതുവരെ രാജ്യത്തുടനീളം സുഖം പ്രാപിച്ചവരുടെ എണ്ണം 4,42,72,256 ആയും ഉയർന്നു. വരുന്ന 10-12 ദിവസങ്ങള്‍ക്കിടയില്‍ കോവിഡ് കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.