Monday, November 25, 2024

സുഡാന്‍ സംഘര്‍ഷം; മലയാളികള്‍ക്കായി കേരള ഹൗസില്‍ ഹെല്‍പ് ഡസ്‌ക്

സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഡല്‍ഹി കേരള ഹൗസില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെസ്‌കാണ് തുറന്നത്. ബന്ധപ്പെടേണ്ട നമ്പര്‍ 011 23747079.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തര ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അതിന് സജ്ജമായിരിക്കാനാണ് നിര്‍ദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സുഡാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. സുഡാനില്‍ മലയാളി കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

 

 

Latest News