Sunday, November 24, 2024

ഉദ്ഘാടനത്തിന് തയ്യാറായി കൊച്ചി വാട്ടര്‍ മെട്രോ; യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു

കൊച്ചി വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്രാ നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. വാട്ടര്‍ മെട്രോ സര്‍വീസ് രാവിലെ 7 മുതല്‍ വൈകിട്ട് എട്ട് വരെയാണ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും.

വാട്ടര്‍ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സര്‍വീസ്. ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളില്‍ ഇളവും പ്രഖാപിച്ചിട്ടുണ്ട്.

ഏഴ് അത്യാധുനിക ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിന് തയാറാക്കിയിരിക്കുന്നത്. ഒടുവില്‍ ലഭിച്ച രണ്ട് ബോട്ടുകളുടെ അവസാനവട്ട പരിശോധന പുരോഗമിക്കുകയാണ്. നൂറുപേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ഓരോ ബോട്ടും. ഫ്‌ലോട്ടിങ് പോണ്ടൂണുകളും, അതിവേഗ ചാര്‍ജിങ്ങും, ശീതികരിച്ച ബോട്ടും യാത്രക്കാര്‍ക്ക് നവ്യാനുഭവമാകും. കൊച്ചി കായലിലെ ഒന്‍പത് ദ്വീപുകളടക്കം നഗരവുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1136 കോടിയാണ് ചെലവ്.

 

Latest News