Sunday, November 24, 2024

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തുന്നത് റഷ്യയില്‍ നിന്ന്; പിന്നിലായി സൗദിയും ഇറാഖും

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തുന്നത് റഷ്യയില്‍ നിന്ന്. ഫെബ്രുവരിയ്ക്കും ഏപ്രിലിനും ഇടയിലാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇതോടെ 27 ബില്യണ്‍ ഡോളറായി റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഉയര്‍ന്നിരിക്കുകയാണ്.

എണ്ണയുടെ പാശ്ചാത്യ വില ബാരലിന് 60 ഡോളറായിരുന്ന സാഹചര്യത്തിലാണ് റഷ്യ ഏറ്റവും കൂടുതല്‍ എണ്ണ ഇന്ത്യയിലേക്ക് നല്‍കിയത്. ഫെബ്രുവരിയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി 3.35 ബില്യണ്‍ ഡോളറായിരുന്നു. സൗദി അറേബ്യ 2.30 ബില്യണ്‍ ഡോളറും ഇറാഖ് 2.03 ബില്യണ്‍ ഡോളറുമാണ് ഇറക്കുമതി ചെയ്തത്.

സൗദി അറേബ്യ, യുഎഇ, യുഎസ്, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. സൗദി അറേബ്യ 26.8 ഡോളറും യുഎഇ 15.6 ബില്യണ്‍ ഡോളറും യുഎസ് 10.05 ബില്യണ്‍ ഡോളറും കുവൈറ്റ് 7.59 ബില്യണ്‍ ഡോളറുമാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഫെബ്രുവരിയില്‍ 3.35 ബില്യണ്‍ ഡോളറിന്റെ എണ്ണ കയറ്റുമതി ചെയ്തതോടെ റഷ്യ ഒന്നാം സ്ഥാനത്തെത്തി.

 

Latest News