Sunday, November 24, 2024

ഹരിതഗൃഹ വാതക ഉയര്‍ച്ച കാലാവസ്ഥാ പ്രശ്നങ്ങള്‍ക്ക് കാരണമായി: യുഎന്‍

ഹരിതഗൃഹ വാതകങ്ങളുടെ ഉയര്‍ച്ച ആഗോളതലത്തില്‍ വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം എന്നിവ വര്‍ധിക്കാന്‍ കാരണമായെന്ന് യുഎന്‍ ഏജന്‍സിയായ വേള്‍ഡ് മെട്രോളജിക്കല്‍ ഓള്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) വാര്‍ഷിക റിപ്പോര്‍ട്ട്. ഉഷ്ണതരംഗം കാരണം 2022ല്‍ യൂറോപ്പില്‍മാത്രം 15,700 ആളുകള്‍ മരിച്ചു. കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥൈന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയാണ് 2022ല്‍ പ്രധാനമായും വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം എന്നിവ എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കി. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതോടൊപ്പം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് വര്‍ധിച്ചത് കാലാവസ്ഥാ പ്രശ്നങ്ങള്‍ക്ക് കാരണമായെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പെറ്റേരി താലസ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

Latest News