ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ബോംബ് സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ 60 -ലധികം ആളുകള്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
മാലിയിലെ സൈനീക കേന്ദ്രം സ്ഥിതിചെയ്യുന്ന സവാരെ നഗരത്തിലാണ് സ്ഫോടനം നടന്നത്. സൈനീക കേന്ദ്രവും വിമാനത്താവളവും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രഥമിക വിവരം. എന്നാല്‍ ഒരു പെട്രോള്‍ പമ്പും ഒന്നിലധികം വീടുകളും സ്ഫോടനത്തില്‍ തകര്‍ന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
അതേസമയം, സാധാരണ പൗരന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്. ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.