ഗാല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ആദ്യമായി ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫും അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ന്യൂഡല്‍ഹിയില്‍ അടുത്തയാഴ്ച ചേരുന്ന ഷങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ (എസ്സിഒ) സമ്മേളനത്തിനാണ് ലീ ഷാങ്ഫും എത്തുന്നത്. ഏപ്രില്‍ 27 മുതല്‍ 30 വരെയാണ് എസ്സിഒ സമ്മേളനം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചടങ്ങില്‍ ചൈനക്കു പുറമേ റഷ്യ, കിര്‍ഗിസ് റിപ്പബ്ലിക്ക്, കസാക്കിസ്ഥാന്‍, ഉസ്ബെസ്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ എസ്സിഒ അംഗരാജ്യങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയെ സംബന്ധിച്ച് ഇന്ത്യ – ചൈന തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫും ന്യൂഡല്‍ഹിയിലെത്തുന്നത്. 2020 -ല്‍ ഗല്‍വാന്‍ താഴ്‌വരയെ ചൊല്ലിയുള്ള സംഘര്‍ഷത്തിനു ശേഷം ആദ്യമായി ചൈനീസ് പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംങിന്‍റെ അധ്യക്ഷതയിലാണ് സമ്മേളനം.
ചൈനയെ കൂടാതെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം റഷ്യന്‍ പ്രതിരോധമന്ത്രി നടത്തുന്ന ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനം കൂടിയാണിത്.