കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം. 25-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സര്‍വീസ് ആരംഭിക്കുന്നത് 28-നാണ്. കാസര്‍കോടുനിന്നുള്ള സര്‍വീസ് 26-ന് ആരംഭിക്കും.
ഞായറാഴ്ച എട്ടു മണിക്ക് ബുക്കിങ് ആരംഭിച്ച ട്രെയിനിന്റെ എക്സിക്യൂട്ടിവ് ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു. സര്‍വീസ് ആരംഭിച്ച് അടുത്ത അഞ്ച് ദിവസത്തേക്ക് എക്സിക്യൂട്ടിവ് ചെയര്‍ കാര്‍ ടിക്കറ്റുകള്‍ ലഭ്യമല്ല.
കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ചെയര്‍ കാറില്‍ 1520 രൂപയും എക്സിക്യൂട്ടിവ് ചെയര്‍ കാറിന് 2815 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവവഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.