Sunday, November 24, 2024

കോവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാനിടയില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞന്‍

ഏതാനും വര്‍ഷങ്ങളായി ലോകത്തിനുതന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസ് എവിടെനിന്നു വന്നു എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ അതൊരിക്കലും പുറത്തുവരാന്‍ പോകുന്നില്ല എന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് ഫു ഗാവോ തുറന്നുപറഞ്ഞിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യണ്ടതാണെന്നും അത് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും ഫു ഗാവോ പറഞ്ഞു. ചൈനയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഫു ഗാവോ ആയിരുന്നു ചൈനയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍.

763 ദശലക്ഷം പേരെ ബാധിച്ച, 6.9 ദശലക്ഷം പേരുടെ ജീവനെടുത്ത കോവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാന്‍ സാധ്യതയില്ലെന്നാണ് ചൈനയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫു ഗാവോ വ്യക്തമാക്കിയത്.

വുഹാന്‍ മാംസ മാര്‍ക്കറ്റിലെ റക്കൂണ്‍ ഡോഗുകള്‍ അഥവാ മരപ്പെട്ടികളുടെ മാംസത്തില്‍ നിന്നാവാം വൈറസ് പടര്‍ന്നതെന്ന പഠനത്തെ അദ്ദേഹം തള്ളുകയും ചെയ്തു. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച മാംസ സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും സാര്‍സ് കോവ് 2 വൈറസ് ജന്തുക്കളില്‍ നിന്നാണ് ഉത്ഭവിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

Latest News