ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനാ ഫാസോയില്‍ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി രാജ്യത്തെ പ്രോസിക്യൂട്ടര്‍ ലാമിന്‍ ട്രാവോര്‍ അറിയിച്ചു. യതേംഗ പ്രവിശ്യയുടെ കീഴിലുള്ള ബർഗ എന്ന പ്രദേശത്താണ് വെടിവയ്പ്പ് ഉണ്ടായത്.
അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ജിഹാദി പോരാളികള്‍ രാജ്യത്ത് കലാപം നടത്തുന്നത് ഏഴു വര്‍ഷമായി തുടരുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ വെടിവയ്പ്പും. ബര്‍ഗ മേഖലയിലേക്ക് സൈനിക വേഷത്തിലെത്തിയ അക്രമികള്‍ പ്രദേശ വാസികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ, ഏകദേശം 2 ദശലക്ഷം ആളുകളെ ജിഹാദി പോരാളികളുടെ ആക്രമണത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്നും ഭരണകൂടം മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതുവരെ രാജ്യത്ത് ആയിരക്കണക്കിന് ആളുകളെയാണ് ആക്രമണകാരികള്‍ കൊന്നൊടുക്കിയത്.