Tuesday, November 26, 2024

ആഗോള സൈനിക ചെലവ് വര്‍ദ്ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത്

ആഗോളതലത്തിലെ സൈനിക ചെലവ് 2022 -ല്‍ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ചെലവാണ് ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്.

ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആഗോള സൈനിക ചെലവ് 2022 ൽ 3.7 ശതമാനം ഉയർന്ന് 2240 ബില്യൺ ഡോളറിലെത്തി നില്‍ക്കുകയാണ്. യൂറോപ്പിലാണ് ചെലവ് കൂടുതൽ ഉയര്‍ന്നിരിക്കുന്നത്. യൂറോപ്പിന്‍റെ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിരോധ ചെലവ് ഇത്രയധികം ഉയരുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിരോധ ചെലവ് വര്‍ദ്ധിക്കുന്നതിന്‍റെ കാരണവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റഷ്യയുടെ ഭീഷണിയും അതോടൊപ്പം, യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ടുള്ള സൈനിക സഹായവുമാണ് യൂറോപ്പിലെ പ്രതിരോധ ചെലവ് വര്‍ദ്ധിക്കാന്‍ കാരണം. 2013-22 ദശകത്തിൽ ആഗോള ചെലവ് 19 ശതമാനമാണ്. 2015 മുതൽ എല്ലാ വർഷവും സൈനിക ചെലവ് വര്‍ദ്ധിച്ചിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest News