യുഎസ് പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാമങ്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്. 2024ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ബൈഡന് പ്രഖ്യാപിച്ചത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോഷണല്‍ വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം.
‘നാല് വര്‍ഷം മുമ്പ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അമേരിക്കയുടെ ആത്മാവിനെ രക്ഷിക്കാനാണ് നമ്മള് പോരാടുന്നതെന്ന് പറഞ്ഞിരുന്നു.ഇപ്പോഴും അങ്ങനെ തന്നെ. ഞാന്‍ തുടങ്ങിയത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നാല് വര്‍ഷം കൂടി നല്‍കണം” – ബൈഡന് പറഞ്ഞു. ഗര്‍ഭച്ഛിദ്രാവകാശം, ജനാധിപത്യം, വോട്ടവകാശം, സാമൂഹിക സുരക്ഷ എന്നിവതിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
80 കരനായ ബൈഡനു പുറമേ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും രണ്ടാമങ്കം കുറിക്കാന്‍ രംഗത്തുണ്ട്. 2024 -ലെ തിരഞ്ഞെടുപ്പിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്നു ഇന്ത്യന്‍ വംശജ കൂടിയായ കമലാ തന്നെയാണ് പ്രഖ്യാപിച്ചത്. അതേസമയം, കഴിഞ്ഞ തവണത്തെ പ്രധാന എതിരാളിയായിരുന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് 2024ലെ തിരഞ്ഞെടുപ്പിലും ബൈഡനെതിരെ മത്സരിക്കുക.