വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടര്‍ മെട്രോയും ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വന്ദേ ഭാരത് പുറപ്പെടും. കൊച്ചി വാട്ടര്‍ മെട്രോ ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ഇന്ന് സര്‍വീസ് ആരംഭിക്കുക.
തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമര്‍പ്പിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോടുനിന്നു പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.35 ഓടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ഒന്‍പതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചക്ക് ശേഷം 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിന്‍ എത്തിച്ചേരും.