രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 9,629 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 61,013 ആണ്. അതേസമയം 11,967 പേർ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,43,23,045 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ രാജ്യത്ത് 29 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,398 ആയി ഉയർന്നു.
കേരളം, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിൽ പത്തും ഡൽഹിയിൽ ആറും മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും മരണം റിപ്പോര്‍ട്ടു ചെയ്തു. ഹരിയാനയിലും ഉത്തർപ്രദേശിലും രണ്ട് വീതവും ഒഡീഷ, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.