യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. വെടിനിര്‍ത്തല്‍ തുടരാന്‍ യുക്രെയ്ന്‍ താല്‍പര്യം കാണിച്ചില്ലെന്നും റഷ്യന്‍ സൈന്യം ആരോപിച്ചു. അതേസമയം, റഷ്യ -യുക്രെയ്ന്‍ മൂന്നാംവട്ട ചര്‍ച്ച തിങ്കളാഴ്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോള്‍, ഇതിനടുത്ത ചെറുനഗരമായ വോള്‍നോവാക എന്നിവിടങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാനായിരുന്നു താത്കാലിക വെടിനിര്‍ത്തല്‍ വന്നത്. എന്നാല്‍, റഷ്യന്‍ സേന ധാരണ പാലിക്കാതെ ഷെല്ലിംഗ് തുടര്‍ന്നതിനാല്‍ ഒഴിപ്പിക്കല്‍ നീട്ടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനില്‍ സൈനികനടപടികള്‍ റഷ്യ ശക്തമാക്കി. ഇന്നലെ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം കനത്ത അക്രമണം തുടരുകയാണ്. മരിയുപോള്‍ പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. തെക്കന്‍ തീരമേഖല സമ്പൂര്‍ണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒഡേസ നഗരത്തിലേക്കും റഷ്യ അക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനനഗരമായ കീവിന് നേരെ ഇന്നലെ രാത്രിയിലും വ്യോമാക്രമണമുണ്ടായി. നഗരത്തിന് 30 കി.മീ അകലെ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സേന അതേ നില തുടരുകയാണ്.
റഷ്യയുടെ സൈന്യം തെക്ക് ഭാഗത്തും ശക്തി പ്രാപിക്കാന്‍ ശ്രമിക്കുകയാണ്. സുപ്രധാന തുറമുഖ നഗരമായ ഒഡെസയിലേക്ക് സേന അടുക്കയാണ്. ഇതിന്റെ ഫലമായി യുക്രൈന്‍ സേനയും റഷ്യയും തമ്മിലുള്ള പോരാട്ടം ശക്തപ്പെട്ടിട്ടുണ്ട്.
അതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി മോസ്‌കോയിലെത്തി. റഷ്യന്‍ പ്രസിഡന്റ് പുടിനുമായടക്കം ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. യുക്രൈന്‍ യുദ്ധമടക്കം സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും