ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ക്കു ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയതോടെ മരുന്നുകള്‍ ലോകാരോഗ്യസംഘടന പരിശോധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ഷല്‍ ഐലന്‍ഡ്സ്, മൈക്രോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പടെയുള്ളവയാണ് പരിശോധിച്ചത്.
‘ഇരു രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച മരുന്നുകളുടെ സാമ്പിളില്‍ നിന്നും ഡൈ-എഥിലിന്‍ ഗ്ലൈക്കോളും, എഥിലിന്‍ ഗ്ലൈക്കോളും കണ്ടെത്തിയതില്‍ ഓസ്ട്രേലിയന്‍ റെഗുലേറ്റര്‍ തെറപ്പ്യൂട്ടിക് അഡ്മിനിസ്ട്രേഷനില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്’- ലോകാരോഗ്യസംഘടന അറിയിച്ചു. സിറപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് സിറപ്പുകള്‍ വില്‍ക്കുന്നില്ലെന്ന് മരുന്നു നിര്‍മ്മാണ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാമതൊരു കക്ഷിക്ക് മരുന്നുകള്‍ വിവിധ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാന്‍ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അന്വേഷണം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.