Wednesday, November 27, 2024

അർഹതയുള്ള തടവുകാർക്ക് ജാമ്യം നിഷേധിച്ചു; കീഴ്‌ക്കോടതി ജഡ്ജിമാരെ നല്ലപഠനത്തിനയച്ചു സുപ്രീം കോടതി

പ്രതികൾക്ക് അർഹതപ്പെട്ട ജാമ്യം അനുവദിക്കാതിരുന്ന ഉത്തർപ്രദേശിലെ രണ്ടു കീഴ്ക്കോടതി ജഡ്ജിമാരെ ജോലിയിൽ നിന്നു താൽക്കാലികമായി പിൻവലിക്കുവാൻ ഉത്തരവിട്ട് സുപ്രീം കോടതി. ഈ ജഡ്ജിമാരെ ജുഡീഷ്യൽ അക്കാദമിയിൽ ‘പഠനത്തിന്’ അയയ്ക്കാൻ ആണ് സുപ്രീം കോടതിയുടെ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിക്കാണ് സുപ്രീം കോടതി ഈ നിർദേശം നൽകിയത്.

ഹർജികൾ പരിഗണിക്കുമ്പോൾ യാന്ത്രികമായി കസ്റ്റഡി ഉത്തരവിടരുതെന്നും ഉദാര സമീപനം കൈക്കൊള്ളണമെന്നും പല പ്രാവശ്യം സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം നിരീക്ഷിക്കാൻ ഹൈക്കോടതികൾക്ക് നിർദേശം നൽകിക്കൊണ്ട് മാർച്ച് 21ന് ഉത്തരവിട്ടിരുന്നു. ഒപ്പം ഇത്തരത്തിൽ തടവുകാർക്ക് അവകാശപ്പെട്ട ന്യായമായ അവകാശങ്ങൾ ലംഘിക്കുന്നതിനു കൂട്ടുനിൽക്കുന്ന ജഡ്ജിമാരെ പിൻവലിച്ച് പരിശീലനത്തിന് അയയ്ക്കണമെന്നും നിർദേശം നൽകി. ഈ ഉത്തരവാണ് സുപ്രീം കോടതി തന്നെ നടപ്പിൽ വരുത്തിയത്.

കീഴ്ക്കോടതി ജഡ്ജിമാർക്കുള്ള മുന്നറിയിപ്പ് എന്ന നിലയിൽ കൂടിയാണ് നടപടി. നടപടിക്ക് വിധേയരായ ജഡ്ജിമാരുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Latest News