Tuesday, November 26, 2024

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയത് അഞ്ഞൂറിലധികം ആക്രമണങ്ങൾ

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയത് 529 -ഓളം ആക്രമണങ്ങളാണ്. 2023-ൽ മാത്രം ഇതുവരെ നടത്തിയതാകട്ടെ 90 -ലധികം ആക്രമണങ്ങളും. ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മോളിന മെയ് മൂന്നിന് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

സ്വേച്ഛാധിപത്യം ഭരണകൂടം ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയ വിദ്വേഷം, പീഡനം, ഉപരോധം, അപകീർത്തിപ്പെടുത്തൽ, വസ്തുവകകൾ നശിപ്പിക്കൽ, കവർച്ച, പുറത്താക്കലുകൾ, കണ്ടുകെട്ടലുകൾ എന്നിവയെക്കുറിച്ച് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 2018-ൽ നിക്കരാഗ്വയിലെ ക്രൈസ്തവര്‍ക്കെതിരെ
84 ആക്രമണങ്ങളും 2019-ൽ 80-ഉം 2020-ൽ 59-ഉം 2021-ൽ 55-ഉം 2022-ൽ 161-ഉം ആക്രണങ്ങളാണ് നടന്നത്. ഈ വർഷം നാല് മാസം മാത്രം പിന്നിടുമ്പോൾ ഇതുവരെ 90 ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആക്രമണങ്ങളിൽ, ഫെബ്രുവരി മുതൽ അന്യായമായി ജയിലിൽ കഴിയുന്ന ബിഷപ്പ് റൊളാൻഡോ അൽവാരസ് എന്ന തടവിലാക്കപ്പെട്ട ബിഷപ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് മോളിന വിശദീകരിക്കുന്നു. 32 സന്യാസികളെ രാജ്യത്ത് നിന്ന് പുറത്താക്കി. ഏഴോളം ദൈവാലയ കെട്ടിടങ്ങൾ ഭരണകൂടം കണ്ടുകെട്ടിയിട്ടുണ്ട്. വിവിധ ക്രൈസ്തവ
മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടതായിയും വന്നു.

Latest News