മ്യാന്മറില് രണ്ടായിരത്തിലധികം തടവുകാരെ മോചിപ്പിച്ചതായി ഭരണകൂടം. രാഷ്ട്രീയ തടവുകാരും ആക്ടിവിസ്റ്റുകളും ഉള്‍പ്പടെയുളളവരെയാണ് ഭരണകൂടം മോചിപ്പിച്ചത്. എന്നാല്‍ സൈനിക ഭരണകൂടത്തെ വിമർശിച്ച ആയിരങ്ങള്‍ ജയിലില്‍ മോചനം കാത്തു കഴിയുകയാണ്.
ബുദ്ധമതത്തിലെ പ്രധാന ആഘോഷവുമായി ബന്ധപ്പെട്ടാണ് തടവുകാരെ മോചിപ്പിച്ചതെന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുളള എം.ആർ.ടി.വി റിപ്പോർട്ട് ചെയ്തു. 2153 രാഷ്ട്രീയ തടവുകാരെയാണ് ഭരണകൂടം മോചിപ്പിക്കാന്‍ ഉത്തരവായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം മുഴുവൻ പേരെയും വിട്ടയക്കുമെന്നാണ് വിവരം. മാപ്പ് നൽകി വിട്ടയച്ച തടവുകാർ വീണ്ടും കുറ്റം ചെയ്താൽ അവരെ അറസ്റ്റ് ചെയ്യുമെന്നും അധിക ശിക്ഷ നൽകുമെന്നും എംആർടിവി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആരൊക്കെയാണ് വിട്ടയക്കപ്പെട്ടതെന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. എന്നാല്‍ 33 വര്‍ഷത്തെ തടവിനു ശിക്ഷിച്ച ഓങ് സാൻ സൂചി ഇക്കൂട്ടത്തിലില്ലെന്നാണ് വിവരം.