യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ യുക്രൈന്‍ ജനത തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
നിശബ്ദത പാലിച്ചാല്‍ ദാരിദ്ര്യവും മാന്ദ്യവുമായിരിക്കും നേരിടേണ്ടി വരുക. അടിമത്തം വേണോ ജീവന്‍ വേണോ എന്ന ചോദ്യമാണ് യുക്രൈന്‍, റഷ്യന്‍ ജനതകള്‍ നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേസമയം ജീവിതത്തില്‍ ഒരിക്കല്‍പ്പോലും തോക്കു പിടിക്കാത്തവര്‍ക്കും യുദ്ധത്തില്‍ ക്രാഷ് കോഴ്‌സ് നല്‍കുകയാണ് യുക്രൈന്‍. റഷ്യന്‍ സൈനികരെ വധിക്കാനോ യുദ്ധം ചെയ്യാനോ ആണ് പരിശീലനം നല്‍കുന്നത്. സോവിയറ്റ് കാലത്തെ ഭരണകേന്ദ്രമായിരുന്ന എല്‍വീവില്‍ വച്ചാണ് ട്രെയിനിംഗ്. പരിശീലനം നടക്കുന്ന ആ കെട്ടിടം വോറിയേഴ്‌സ് ഹൗസ് എന്നപേരിലാണ് അറിയപ്പെടുന്നത്.
ഡെന്നിസ് കൊഹുത് എന്ന സൈനികനാണ് ട്രെയിനിംഗ് നല്‍കുന്നത്. ‘ ഇപ്പോള്‍ പരിശീലനം നല്‍കുന്നവരില്‍ 10 പേര്‍ക്കെങ്കിലും റഷ്യയ്‌ക്കെതിരെ പൊരുതാന്‍ സാധിച്ചാല്‍ ഈ പരിശീലനം വിജയമാണെന്ന് ഉറപ്പിക്കാം’. അദ്ദേഹം പറഞ്ഞു. ആക്രമണം ഉണ്ടായാല്‍ എങ്ങനെ സ്വയം രക്ഷ നേടാമെന്നും എങ്ങനെ നിലത്തു സുരക്ഷിതമായി കിടക്കാമെന്നും യുക്രൈനികള്‍ പരിശീലിക്കുന്നുണ്ട്.