ആഗോളതലത്തില്‍ കോവിഡ് ബാധയുടെ തീവ്രത കുറഞ്ഞതിനു പിന്നാലെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ലൂഎച്ച്ഒ) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം സ്വീകരിക്കുകയായിരുന്നു.
‘കോവിഡ് 19 എന്ന രോഗം ഇനി ലോകത്ത് ഒരു മഹാമാരി ആയിരിക്കില്ല, അതിനാല്‍ ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുകയാണ്’ – ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അഥാനോ പറഞ്ഞു. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും അത് പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ജനുവരി 30-ന് ആണ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ രോഗവ്യാപനം മൂലവും വാക്‌സിനേഷന്‍ മൂലവും ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലോകത്തെ മിക്ക രാജ്യങ്ങളിലും സാധാരണ ജീവിതം തിരികെ വന്നതായും വിലയിരുത്തുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഡബ്ലൂഎച്ച്ഒ യുടെ യോഗത്തില്‍ തീരുമാനമായത്.