Monday, November 25, 2024

സമ്പൂർണ്ണ വനിത ആധിപത്യം ഉറപ്പു നൽകി അടുത്ത റിപ്പബ്ലിക് ദിന പരേഡ്

അടുത്തവർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്യുന്നതും നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നതും സ്ത്രീകൾ മാത്രമായിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും ഉള്ള സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

വിവിധ സേനകൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശം പ്രതിരോധ മന്ത്രാലയം നൽകിയിട്ടുണ്ട്. ‘2024 ലെ റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിൽ നടക്കുന്ന പരേഡിലെ സംഘങ്ങളിൽ നിശ്ചലദൃശ്യങ്ങളിലും മറ്റ് പ്രകടനങ്ങളിലും സ്ത്രീകൾ മാത്രമേ പങ്കെടുക്കൂ എന്ന് തീരുമാനിച്ചു’ – വകുപ്പുകൾക്ക് നൽകിയ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീ പ്രാതിനിധ്യം സർക്കാർ വർധിപ്പിച്ച് വന്നിരുന്നു.

2015 ൽ ആദ്യമായി, മൂന്ന് സൈനിക സർവീസുകളിൽ നിന്നും ഒരു മുഴുവൻ വനിതാ സംഘം പരേഡിൽ പങ്കെടുത്തു. 2019 ൽ ഒരു ബൈക്ക് പ്രകടനം വനിതാ ഓഫീസറായ ക്യാപ്റ്റൻ ശിഖ സുരഭി അവതരിപ്പിക്കുകയും 2021-ൽ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ യുദ്ധവിമാനം പറപ്പിക്കുകയും ചെയ്തിരുന്നു.

Latest News