വൈദ്യുതി നിരക്കിൽ സർച്ചാർജ് ഈടാക്കുന്നത് ആരംഭിച്ച് കെഎസ്ഇബി. ഫെബ്രുവരി മുതലുള്ള വൈദ്യുതി നിരക്കിനൊപ്പം ആണ് സർചാർജ്ജ് പിടിക്കുന്നത്. വൈദ്യുതി വാങ്ങുന്നതിനുവന്ന അധികചെലവാണ് ഇന്ധനസർച്ചാർജായി കെഎസ്ഇബി ഈടാക്കുക. യൂണിറ്റിന് ഒമ്പതുപൈസ നിരക്കിലാണ് ഉപഭോക്താക്കൾക്ക് നൽകേണ്ടി വരുന്നത്.
ആയിരം വാട്സുവരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂണിറ്റിൽത്താഴെ ഉപയോഗിക്കുന്നതുമായ ഗാർഹികോപഭോക്താക്കളെ സർച്ചാർജിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ നാളുകളിൽ രാജ്യത്ത് വൈദ്യുത വിലയിൽ വലിയ ഉയർച്ച ഉണ്ടായിരുന്നു. ഇതോടെ 2022 ഏപ്രിൽ മുതൽ ജൂൺ വരെ കേരളത്തിന് വൈദ്യുതിവാങ്ങാൻ അധികവില നൽകേണ്ടിവന്നു. ഇങ്ങനെ ഓരോ മാസവും വന്ന അധികചെലവ് അതതുമാസം തന്നെ കെ.എസ്.ഇ.ബി. ഈ താപനിലയങ്ങൾക്ക് നൽകിയിരുന്നു. ഈ തുക തിരിച്ചുപിടിക്കാനാണിപ്പോൾ ഇന്ധനസർച്ചാർജ് ഈടാക്കുന്നത്.