മതനിന്ദ കുറ്റം ചുമത്തി ഇറാനിൽ രണ്ടു പേരെ തൂക്കിക്കൊന്നു. സെൻട്രൽ ഇറാനിലെ അറാക് ജയിലിലാണു യൂസഫ് മിഹ്റാദ്, സദ്റുല്ല ഫാസിലി സരി എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്. മതവിമർശനം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ഇരുവരെയും 2020 ൽ അറസ്റ്റ് ചെയ്തിരുന്നതാണ്.
ഈ വർഷം ഇതുവരെ 203 വധശിക്ഷകളാണ് ഇറാൻ നടപ്പാക്കിയത്. മാസങ്ങളോളം നീണ്ട സർക്കാർവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ് ഇവരിലേറെയും. ഇപ്രകാരം 2022 ൽ 582 പേരുടെയും 2021 ൽ 333 പേരുടെയും വധശിക്ഷ നടപ്പിലാക്കി എന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് കണക്കുകൾ വെളിപ്പെടുത്തുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യം ആണ് ഇറാൻ. എന്നാൽ മതനിന്ദാ കുറ്റം ചുമത്തി തൂക്കിലേറ്റുന്നത് അപൂർവ സംഭവം ആണ്.