Monday, January 27, 2025

രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം; തിയതി പ്രഖ്യാപിച്ചു; കേരളത്തില്‍ മൂന്ന് ഒഴിവുകള്‍

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31നാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി, സിപിഎം നേതാവ് കെ.സോമപ്രസാദ്, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി.ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി പൂര്‍ത്തിയാവുക.

മാര്‍ച്ച് 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 31ാം തിയതി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ വോട്ടിങ് നടക്കും. ഏപ്രില്‍ അഞ്ചിന് വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കും. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മ ഉള്‍പ്പെടെ 13 പേരാണ് ഇത്തവണ സ്ഥാനമൊഴിയുന്നത്.

 

Latest News