പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ആക്രമസംഭവങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇമ്രാൻ ഖാൻറെ അറസ്റ്റിനു പിന്നാലെയുണ്ടായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റേഡിയോ പാക്കിസ്ഥാൻറെ പെഷവാറിലെ ഓഫീസ് ഇമ്രാൻ അനുകൂലികൾ അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുണ്ട്.
മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റിനു പിന്നാലെ പാക്കിസ്ഥാനിൽ കലാപ സമാനമായ സാഹചര്യമാണ് ഉയർന്നുവന്നത്. രാജ്യത്തൊട്ടാകെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഇമ്രാൻ അനുകൂലികളും സൈന്യവും തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. ആക്രമം ഏറ്റവും രൂക്ഷമായി അരങ്ങേറിയത് പെഷവാറിലായിരുന്നു. ഇവിടെ നാലു പേർ കൊല്ലപ്പട്ടതായി സ്ഥിരീകരിച്ചു. മേഖലയിൽ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടതായും സൈനീക മേധാവികളുടെ വസതികൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ പെഷവാറിലെ റേഡിയോ പാക്കിസ്ഥാൻറെ ഓഫീസും ഇമ്രാൻ അനുകൂലികൾ ആക്രമിച്ചു. ഓഫീസിലേക്കു കടന്നു കയറിയ ആക്രമികൾ ചില ഭാഗങ്ങൾക്ക് തീയിടുകയായിരുന്നു.