ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ സുദീപ്തോ സെൻ ചിത്രം ദി കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍. മേയ് അഞ്ചിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒന്‍പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. 2023ല്‍ നൂറു കോടി ക്ലബിലെത്തുന്ന നാലാമത്തെ ചിത്രമാണ് ഇത്.
ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരുന്ന മൂന്ന് പെൺകുട്ടികളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഇന്ത്യ, യുഎസ് കാനഡ എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ചിത്രം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചത്.
ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്. കേരളാസ്റ്റോറിക്കു പുറമേ ഈ വര്‍ഷം നൂറു കോടി ക്ലബ്ബില്‍ ഷാരൂഖ് ഖാന്‍ ചിത്രം പത്താനും തു ജൂതി മെയിന്‍ മക്കാര്‍, കിസികാ ഭായ് കിസികി ജാന്‍ എന്നിവയുമാണ് ഉള്ളത്.