പ്രമുഖ സിനിമാ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിൽ ഇഡി -യുടെ റെയ്ഡ്. ഫെമ ചാര്‍ജുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. ലൈകയുടെ ചെന്നൈയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന.
ബ്രഹ്മാണ്ഡ ചലച്ചിത്രം ‘പൊന്നിയന്‍ സെൽവൻ’, ‘പുഷ്പ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലൈക പ്രൊഡക്ഷന്‍സ്. അനധികൃത പണമിടപാട് സംബന്ധിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈകയില്‍ റെയ്ഡ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധനകള്‍ തുടരുന്നതായാണ് വിവരം. ഫെമക്ക് പുറമേ, പിഎംഎൽഎ ചാർജും ലൈകക്കെതിരെ ഉണ്ട്.
2014 ല്‍ വിജയ് നായകനായി എത്തിയ ‘കത്തി’ എന്ന ചിത്രത്തിലൂടെയാണ് ലൈകയുടെ അരങ്ങേറ്റം. ഇതിനു പിന്നാലെ നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നു.