Sunday, November 24, 2024

പഞ്ചസാരയ്ക്ക് പകരമുള്ള കൃത്രിമ മധുരം ആരോഗ്യത്തിനു ഹാനികരമെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരം ആരോഗ്യത്തിനു ഹാനികരമായി ഭവിക്കുമെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ആണ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്.

ശരീരഭാരം നിയന്ത്രിക്കുക, സാംക്രമികമല്ലാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ നിരവധി ഉത്പന്നങ്ങളിൽ കൃത്രിമ മധുരം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ടൈപ് 2 പ്രമേഹം, ഹൃദ്രോഗം പോലുളള പാർശ്വഫലങ്ങളുണ്ടെന്നും ഇത് മുതിർന്നവരിലെ മരണനിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാമെന്നും പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതേതുടർന്ന്, മധുരമായി അംഗീകരിക്കാത്ത എല്ലാ കൃത്രിമവും പോഷകരഹിതവുമായ മധുരങ്ങൾക്കും എതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇവ ഉപയോക്താക്കൾക്ക് നേരിട്ട് നൽകുന്നതായും, കൂടാതെ നിരവധി ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ലോകാരോഗ്യ സംഘടന പുറത്ത് വിട്ട മാർഗനിർദ്ദേശത്തിൽ കൃത്രിമ മധുരത്തിനെ കുറിച്ചുള്ള തെറ്റായ ധാരണകളെ കുറിച്ചും അതിൻ്റെ ദോഷങ്ങളെ കുറിച്ചും വ്യക്തമായി പരാമർശിക്കുന്നുണ്ട്. മുതിർന്നവരിലോ കുട്ടികളിലോ എൻഎസ്എസ്സുകൾ ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം നിയന്ത്രിക്കാനോ കൊഴുപ്പ് കുറയ്ക്കാനോ സഹായിക്കില്ലെന്നും നിർദേശത്തിൽ സംഘടന ചൂണ്ടിക്കാട്ടി.

Latest News