Tuesday, November 26, 2024

”ഭയത്തിൻറെ അന്തരീക്ഷം സൃഷ്ടിക്കരുത്’: ഇഡിയ്ക്ക് താക്കീതുമായി സുപ്രീം കോടതി

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു താക്കീത് നൽകി സുപ്രീം കോടതി. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇ.ഡി കുടുക്കാൻ ശ്രമിക്കുകയാണെന്ന ഛത്തീസ്ഗഢ് സർക്കാരിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ താക്കീത്.

സർക്കാരിനെ കള്ളക്കേസിൽ കുടുക്കാൻ ഇ.ഡി നിയന്ത്രണംവിട്ടു പ്രവർത്തിക്കുകയാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആരോപിച്ചു. അന്വേഷണ സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും ഇ.ഡി പീഡിപ്പിക്കുകയായിരുന്നെന്നും 52 എക്‌സൈസ് ഉദ്യോഗസ്ഥർ ഇ.ഡി. ഓഫീസർമാർ തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് പരാതി നൽകിയതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഇ.ഡി അവരുടെ ജോലി നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഴിമതിയിൽ അന്വേഷണം നടത്തേണ്ടത് ഇ.ഡിയുടെ ഉത്തരവാദിത്വമാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ എസ്.വി രാജു ചൂണ്ടിക്കാട്ടി.

Latest News