Tuesday, November 26, 2024

സുഡാനിൽ ആരോഗ്യപരിരക്ഷ തേടുന്നത് രണ്ടരക്കോടി ജനങ്ങൾ

കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൂട്ടലുകളിൽനിന്ന് വ്യത്യസ്തമായി സുഡാനിൽ ഏതാണ്ട് രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷാസഹായം തേടുന്നതായി ഉണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

രാജ്യത്ത് തുടരുന്ന സംഘർഷങ്ങളുടെ മുന്നിൽ, സാധാരണജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ജിദ്ദ പ്രഖ്യാപനം പാലിക്കപ്പെടണമെന്നും, പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന കക്ഷികൾ ശത്രുത അവസാനിപ്പിച്ച് ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും സായുധസംഘങ്ങളുടെ പിടിയിലാണ്. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും കൊള്ളയടിക്കപ്പെടുന്നതിനാൽ ലക്ഷക്കണക്കിന് കുട്ടികൾക്കും കുടുംബങ്ങൾക്കും പല ജീവൻരക്ഷാസംവിധാനങ്ങളും ലഭ്യമല്ല. രാജ്യത്ത് അറുപതുശതമാനം ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. ഖർത്തും പ്രദേശത്ത് വെറും ഇരുപത് ശതമാനം ആരോഗ്യകേന്ദ്രങ്ങൾ മാത്രമാണ് തുറന്നുപ്രവർത്തിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലാണ്, ആരോഗ്യ, വിദ്യാഭ്യാസമേഖലയിലെ പൊതുസ്ഥാപനങ്ങൾ, മാനവികസഹായസംഘടനാപ്രവർത്തകർ, പൊതുജനത്തിന്റെ ഉപയോഗത്തിനായുള്ള സേവനസംവിധാനങ്ങൾ തുടങ്ങിയവയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് വിവിധ കക്ഷികൾ ഒപ്പിട്ടത്.

Latest News