Tuesday, November 26, 2024

ജനന – മരണ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം

ജനനവും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്രം. ഇതിനായി പ്രത്യേക ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെളിപ്പെടുത്തി. സെൻസസിന് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഈ പദ്ധതിക്ക് പ്രധാനപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി പ്രകാരം ഒരാൾക്ക് 18 വയസ് തികയുമ്പോൾ തന്നെ അയാളുടെ പേര് സ്വയമേ വോട്ടർപട്ടികയിൽ ഉൾപ്പെടുന്നു. അതുപോലെ തന്നെ ഒരാൾ മരിക്കുമ്പോൾ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുകയും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യൻ രജിസ്റ്റാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജൻഗാനനഭവന്റെ ഉദ്ഘാടന വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

1969 ലെ ജനന മരണ രജിസ്‌ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് ഇത്. ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, ക്ഷേമപെൻഷനുകൾ തുടങ്ങിയവയുടെ വിതരണം അടക്കമുള്ള സംവിധാനങ്ങളും ഇതുമായി ബന്ധിപ്പിക്കും. ഇതിനായി ജനന – മരണ രജിസ്‌ട്രേഷനുളള വെബ് പോർട്ടൽ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെൻസിങ് റിപ്പോർട്ടുകളുടെ ശേഖരം, സെൻസസ് റിപ്പോർട്ടുകളുടെ ഓൺലൈൻ വിൽപ്പന പോർട്ടൽ, ജിയോ ഫെൻസിങ് എന്നിവയ്ക്ക് സൗകര്യമുളള എസ്ആർഎസ് മൊബൈൽ ആപ്പിന്റെ നവീകരിച്ച പുതിയ പതിപ്പും മന്ത്രി പുറത്തിറക്കി.

Latest News