Sunday, November 24, 2024

പാൻക്രിയാറ്റിക് ക്യാൻസറിന് എംആർഎൻഎ വാക്‌സിൻ കണ്ടെത്തി അമേരിക്കൻ ഗവേഷകർ

ഏറ്റവും മാരകമായ ക്യാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഇത് ബാധിച്ചവരിൽ പത്തിൽ ഒൻപത് പേരും ഇതിനെ അതിജീവിക്കുന്നില്ലെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പാൻക്രിയാറ്റിക് കാൻസറിനെതിരെ എംആർഎൻഎ (mRNA) വാക്‌സിൻ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതരായവർക്കു പ്രതീക്ഷയായി മാറിയിരിക്കുകയാണ് ഈ പുതിയ കണ്ടെത്തൽ.

16 രോഗികളിലെ പാൻക്രിയാറ്റിക് ക്യാൻസർ കോശങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിന് ശേഷമാണ് എംആർഎൻഎ വാക്‌സിൻ ഉപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് പുതിയ കണ്ടെത്തലിലേയ്ക്ക് ശാസ്ത്ര ലോകം എത്തിയത്. 18 മാസത്തെ പരീക്ഷണ കാലയളവ് അവസാനിച്ചപ്പോൾ പകുതിയോളം രോഗികൾക്കും രോഗം പൂർണമായും ഭേദമായതായി കണ്ടെത്തി. ശാസ്ത്രക്രിയയ്ക്ക് ശേഷം കുറച്ചു മാസങ്ങൾക്കകം തന്നെ രോഗികൾ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് വലിയ വിജയമാണ് എന്ന് പാൻക്രിയാറ്റിക് കാൻസർ വിദഗ്ദർ വിലയിരുത്തുന്നു.

അർബുദത്തിന്റെ ഏറ്റവും മാരകമായതും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു രൂപത്തിന് എതിരെ എംആർഎൻഎ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചതിന്റെ ആദ്യ തെളിവാണിത്. ക്യാൻസർ വാക്‌സിനുകൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിന്റെ നിർണായക മുന്നേറ്റം കൂടിയാണിത്.

Latest News