Sunday, November 24, 2024

ആഫ്രിക്കയിലെ കുട്ടികളുടെ ഭാവി ലോകനേതാക്കളിലെന്നു സേവ് ദി ചിൽഡ്രൻ

ലോകനേതാക്കൾക്ക് ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയിലധികം വരുന്ന കുട്ടികളുടെ ഭാവിജീവിതെത്തെ സംബന്ധിച്ച് ഉത്തരവാദിത്തപരമായ തീരുമാനങ്ങളെടുക്കാൻ കടമയുണ്ടെന്ന് ചൂണ്ടിക്കാട്ടി സേവ് ദി ചിൽഡ്രൻ സംഘടന. മെയ് 24-ന് ന്യൂയോർക്കിൽ, ഹോൺ ഓഫ് ആഫ്രിക്കയിലെ ആളുകൾക്ക് സഹായമെത്തിക്കുന്നതിനായി കൂടിയ സമ്മേളനത്തിൽ ആണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 24-ന് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് കനത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രതികൂലസാഹചര്യങ്ങളെക്കുറിച്ച് സംഘടന വിശദീകരിച്ചത്. സോമാലിയയിലെ എത്യോപ്യയിലും കെനിയയിലും ഉള്ള ഏതാണ്ട് നാല് കോടിയോളം ജനങ്ങളാണ് തീവ്രമായ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. ഇത് കനത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് ഈ പ്രദേശത്തെ നയിക്കും.

ഹോൺ ഓഫ് ആഫ്രിക്കയിലെ ആളുകൾക്ക് സഹായമെത്തിക്കുന്നതിനായുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോകനേതാക്കളോട്, നിലവിലെ സ്ഥിതിഗതികളെ അഭിമുഖീകരിക്കാൻ ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഇനിയും ഏറെ നാൾ കാത്തിരിക്കരുതെന്നും, ഇപ്പോൾ നൽകിവരുന്ന സാമ്പത്തികസഹായം വർദ്ധിപ്പിക്കണമെന്നും സേവ് ടെഹ്‌ ചിൽഡ്രൻ ആവശ്യപ്പെട്ടു.

Latest News