സംസ്ഥാനത്ത് 2021 -ൽ ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന മരണനിരക്കാണ് ഉണ്ടായതെന്ന് റിപ്പോർട്ട്. കേരളത്തിൽ കോവിഡിൻറെ രണ്ടാം തരംഗം എത്തിയതോടെ മരണനിരക്ക് ഏകദേശം 3.39 ലക്ഷം ആയി ഉയർന്നു. 2020-നെ അപേക്ഷിച്ച് 88,665 മരണങ്ങളുടെ വർദ്ധനയാണെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
2021 ൽ രേഖപ്പെടുത്തിയ ക്രൂഡ് ഡെത്ത് റേറ്റ് 9.66 ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, 2019 ലും 2013ലും ക്രൂഡ് ഡെത്ത് റേറ്റ് 7.7 ഉം ആയിരുന്നു. ഇതിൽ നിന്നും 2021 ൽ വലിയ ഒരു വർദ്ധനവ് ആണ് ഉണ്ടായത്. കോവിഡിനെ തുടർന്ന് നിയമസഭയിൽ അവതരിപ്പിച്ച മരണത്തേക്കാൾ അധികം മരണങ്ങൾ കേരളത്തിൽ ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഹൃദയാഘാതം, ക്യാൻസർ തുടങ്ങിയ കാരണങ്ങളാൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായാണ് റിപ്പോർട്ട്. എന്നാൽ ന്യുമോണിയ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ അധികമാണ്. ഏകദേശം 49% ആളുകളാണ് ന്യുമോണിയായെ തുടർന്ന് മരിച്ചത്. കൂടാതെ 2020നെ അപേക്ഷിച്ച് വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്.