വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ സൈന്യവും കലാപകാരികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും സ്പിയര്‍ കോര്‍പ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ മണിപ്പൂരില്‍ സ്ഥിതി ശാന്തമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയില്‍ സെറോ മേഖലയില്‍ വച്ച് സൈന്യവും കലാപകാരികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് മാരകമായ പരിക്കും രണ്ട് അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേല്‍ക്കുകയുമായിരുന്നു.
പരിക്കേറ്റ അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെ വിമാനമാര്‍ഗ്ഗം മന്ത്രിപുഖ്രിയിലേക്ക് മാറ്റിയതായി സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് സമാധാനം ഉറപ്പുവരുത്തുന്നതിനായി ആയുധങ്ങള്‍ കൈവശം വച്ചിരിക്കുനവര്‍ ഏത്രയും വേഗം കൈമാറണമെന്നും സുരക്ഷാസേന അറിയിച്ചു