Monday, November 25, 2024

ദോഹ അന്താരാഷ്ട്ര പുസ്തകമേളക്കു തുടക്കമായി

‘വായനയിലൂടെ നമ്മള്‍ ഉയരുന്നു’ എന്ന ആശയത്തിലൂന്നി ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. കടലോളം പുസ്തകങ്ങളുള്ള മേളയില്‍ ആയിരക്കണക്കിന് വായനപ്രേമികള്‍ ദിവസവും എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പുസ്തകമേളക്ക് ജൂണ്‍ 21-ന് തിരശ്ശീല വീഴും.

37 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറില്‍പരം പ്രസാധകരാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര മേളയില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി ഉദ്ഘാടനം ചെയ്ത മേളയില്‍ സൗദി അറേബ്യയാണ് അതിഥിരാജ്യം. 1972-ല്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേളയില്‍ 32-ലേക്കു കടക്കുമ്പോള്‍ കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം സൃഷടിക്കാന്‍ കഴിയുന്നുണ്ടെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. സാംസ്കാരികവും ബൗദ്ധികവുമായ ഒരു വേദിയായി മേള മാറിയിട്ടുണ്ടെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.

Latest News