Tuesday, November 26, 2024

അമേരിക്കന്‍ സാങ്കല്‍പ്പിക പൊതു തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് മേല്‍ക്കൈ

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ‘സാങ്കല്‍പ്പിക പൊതു തിരഞ്ഞെടുപ്പില്‍’ ജോ ബൈഡന് മേല്‍ക്കൈ. ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി നടത്തിയ സാങ്കല്‍പിക വോട്ടെടുപ്പിലാണ് പ്രസിഡന്‍റ് ബൈഡന്‍ മുന്നിട്ടുനില്‍ക്കുന്നത്. അതിനിടെ ജന്മദിനത്തോടനുബന്ധിച്ച് ഭക്ഷണം വാഗ്ദാനം ചെയ്ത ശേഷം പറ്റിച്ചതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണം ഉയരുകയാണ്.

സാങ്കല്‍പിക വോട്ടെടുപ്പില്‍ ട്രംപിനേക്കാള്‍ നാല് പോയിന്റ് കൂടുതല്‍ ബൈഡനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബൈഡന് 48% വോട്ട് തിരഞ്ഞെടുപ്പില്‍ ലഭിച്ചപ്പോള്‍ ട്രംപിന് 44% വോട്ടാണ് നേടാനായത്. മെയ് 24 -നായിരുന്നു ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി സാങ്കല്‍പിക വോട്ടെടുപ്പ് സംഘടിപ്പിച്ചത്.

അതേസമയം, മിയാമിയിലെ ക്യൂബന്‍ റെസ്റ്റോറന്റായ വെര്‍സൈല്‍സില്‍ തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്കായി ഭക്ഷണം വാഗ്ദാനം ചെയ്ത ശേഷം ട്രംപ് മുങ്ങിയെന്ന് ആരോപണം ഉയരുകയാണ്. ലിറ്റില്‍ ഹവാനയിലെ റസ്റ്റോറന്റില്‍ എത്തിയവരോട് ‘എല്ലാവര്‍ക്കും ഭക്ഷണം’ എന്ന് വാഗ്ദാനം ചെയ്ത ശേഷം ട്രംപ് കടന്നുകളയുകയായിരുന്നെന്നാണ് ആരോപണം. എന്നാല്‍ കാമ്പെയ്ന്‍ അഡ്വാന്‍സ് ടീം അംഗങ്ങള്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കിയിട്ടുണ്ടെന്നും പണം നല്‍കാന്‍ ബാക്കിയില്ലെന്നും ട്രംപിന്റെ വക്താവ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

Latest News