Tuesday, November 26, 2024

പാക്കിസ്താന്‍ അവതരിപ്പിച്ച ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് ഐ.എം.എഫ്

രക്ഷാപാക്കേജ് കാലഹരണപ്പെടാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ പാക്കിസ്താൻ ഭരണകൂടം അവതരിപ്പിച്ച ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് ഐ.എം.എഫ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്താൻ തുടര്‍സഹായം നല്‍കാന്‍ ഐ.എം.എഫ് ചില നിബന്ധനകള്‍ വച്ചിരുന്നു. ഈ നിബന്ധനകള്‍ പാലിക്കാന്‍ പാക്ക്‌ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ ഭരണകൂടത്തിന് വെല്ലുവിളിയാകുന്ന കടുത്ത നിബന്ധനകളാണ് ഐ.എം.എഫ് മുന്നോട്ടുവച്ചത്. രാജ്യത്തെ ബജറ്റ് കമ്മി കുറക്കണമെന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. ഇതിനായി സബ്സിഡികൾ വെട്ടിക്കുറയ്ക്കാനും പൊതുചെലവ് ചുരുക്കാനും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പാക്ക്‌ ഭരണകൂടം നല്‍കിയ ബജറ്റില്‍ ഐ.എം.എഫ് മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതൃപ്തി രേഖപ്പെടുത്തിയത്.

അതേസമയം, ജൂൺ 30-നു മുമ്പ് ഐ.എം.എഫുമായി ധാരണയിലെത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ വായ്പ ലഭിക്കില്ല. ഇത് രാജ്യത്തിന് കടുത്ത പ്രഹരമാണ് ഏല്‍പിക്കുക. അതിനിടെ ബജറ്റ് പാസാക്കുന്നതിനു മുമ്പ് സർക്കാരുമായി ചേർന്ന് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് ഐ.എം.എഫ് പ്രത്യേക പ്രതിനിധി എസ്തർ പെരെസ് റൂയിസ് പറഞ്ഞു.

Latest News