പസഫിക്കിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും കുറുകെ റെയിൽ റോഡ് നിർമ്മിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാര്‍ഷിക പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ബൈഡന്റെ പ്രസ്താവനയെ പരിഹസിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തി.
പസഫിക്കിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയില്‍ റോഡ് നിർമിക്കാനും ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് അങ്കോളയില്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്നായിരുന്നു ബൈഡന്റെ പ്രസ്താവന. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പരിഹാസവുമായി ആളുകള്‍ രംഗത്തെത്തിയത്. “മുത്തശ്ശനെ കിടക്കയിൽ കിടത്തൂ” എന്ന് മിസോറി സെനറ്റർ ജോഷ് ഹാവ്ലീസിന്റെ പ്രസ് സെക്രട്ടറി അബിഗേൽ മറോണിന്റെ ട്വീറ്റ് ചെയ്തു. ശക്തമായ തുടക്കമെന്നാണ് മറ്റു ചിലര്‍ പരിഹസിച്ചത്.
ഇതിനോടകം 10 ലക്ഷം പേരാണ് ബൈഡന്റെ പ്രസംഗ വിഡിയോ കണ്ടത്.