അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. ജനവിധി നേടിയവര്‍ക്ക് വിജയം ആശംസിക്കുന്നു. ആത്മാര്‍ത്ഥയോടെ കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു. ഞങ്ങളിതില്‍നിന്ന് പഠിക്കും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയത് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായിരുന്നു. പ്രിയങ്കയുടെ റാലികളില്‍ എപ്പോഴും ആള്‍ക്കൂട്ടവും ആരവവും ഉണ്ടായിരുന്നു താനും. പക്ഷേ വോട്ടില്‍ ഇതൊന്നും പ്രതിഫലിച്ചില്ല. കോണ്‍ഗ്രസിന് അടിമുടി കണക്കുകൂട്ടലുകള്‍ പിഴച്ചത് പഞ്ചാബിലാണ്. അവിടെ നടത്തിയ പരീക്ഷണങ്ങളൊന്നും വിജയിച്ചില്ല. കര്‍ഷക സമരവും വോട്ടെണ്ണത്തില്‍ ചലമുണ്ടാക്കിയില്ല. ബാക്കി സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസിന്റെ സ്ഥിതി വിഭിന്നമായിരുന്നില്ല. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്ന സംവിധാനം ക്ഷയിച്ചിരിക്കുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പു ഫലവും തെളിയിക്കുന്നത്.