പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരണം നടത്തുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ബജറ്റ് അവതരണം ദീര്ഘമായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ടാബില്‍ ആണ് ബജറ്റ് വായിക്കുന്നത്. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ നേരിടാന്‍ ആത്മവിശ്വാസമുണ്ടെന്നും മന്ത്രി ആമുഖമായി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധനവിനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ നടത്തിയേക്കും. വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം അവതരിപ്പിച്ചേക്കും. തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതി.
ആഗോള വിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് രണ്ടു കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി വരുമാനം കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.