Monday, November 25, 2024

കേരളത്തില്‍ ഇന്ന് വ്യാപകമഴയ്ക്കു സാധ്യത; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടന്ന് വടക്കന്‍ ജില്ലകളിലാണ് കാലവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കർണ്ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയാണ് കേരളതീരത്തെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ വേഗത സെക്കന്റില്‍ 47 മുതൽ 62 വരെ മാറിവരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest News