Monday, November 25, 2024

യുക്രൈന്‍ നഗരമായ ക്രാമാറ്റോർസ്‌കിലും ഖാ​ർ​ഖി​വി​ലും റഷ്യന്‍ മിസൈലാക്രമണം

റ​ഷ്യ​ൻ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളോ​ടു ചേ​ർ​ന്ന് യുക്രൈന്‍ നി​യ​ന്ത്രണത്തിലുള്ള ക്രാമാറ്റോർസ്‌കിൽ മിസൈല്‍ ആക്രമണം. സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മറ്റൊ​രു ന​ഗ​ര​മാ​യ ഖാ​ർ​ഖി​വി​ലു​ണ്ടാ​യ റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രൈന്‍ സൈ​ന്യ​ത്തി​​ന്റെ പ്രാ​ദേ​ശി​ക ആ​സ്ഥാ​നം സ്ഥി​തി​ചെ​യ്യുന്ന ന​ഗ​ര​മാ​ണ് ക്രാ​മാ​റ്റോ​ർ​സ്ക്. ഇവിടുത്തെ തിരക്കേറിയ പി​സ റ​സ്റ്റോ​റന്റ് ലക്ഷ്യമാക്കിയായിരുന്നു റഷ്യന്‍ മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നതായും കു​ടു​ങ്ങിക്കിടന്ന 56-ഓളം പേരെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാധ്യമപ്രവർത്ത​ക​രും സൈ​നി​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ഉള്‍പ്പടെ നിരവധി ആളുകള്‍ സ്ഥി​ര​മാ​യി എ​ത്തു​ന്ന സ്ഥ​ല​മാ​ണ് തകര്‍ന്ന പി​സ റ​സ്റ്റോ​റന്റ്.

“പിസാ ഭക്ഷണശാലക്കു പുറമെ, 18 ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ, 65 വീ​ടു​ക​ൾ, അ​ഞ്ച് സ്കൂ​ളു​ക​ൾ, ര​ണ്ട് കിന്റർഗാർട്ടനു​ക​ൾ, ഒ​രു ഷോ​പ്പി​ങ് സെ​ന്റ​ർ, സ​ർ​ക്കാ​ർ കെ​ട്ടി​ടം, ക്ല​ബ്ബ് എ​ന്നി​വ​യും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്” – പ്രാദേശിക ഗവര്‍ണര്‍ പാ​വ്ലോ കി​രി​ലെ​ങ്കോ പ​റ​ഞ്ഞു. എ​സ്-300 മി​സൈ​ലു​ക​ൾ ഉപയോഗിച്ചാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യതെന്നും അദ്ദേഹം അറിയിച്ചു. ക്രാ​മാ​റ്റോ​ർ​സ്കി​ലു​ണ്ടാ​യ ആക്രമണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ രണ്ട് ഇരട്ടസഹോദരിമാരുമുണ്ട്.

Latest News