ദക്ഷിണ കൊറിയന്‍ ജനതയ്ക്ക് ഇനി മുതല്‍ പ്രായം കുറയും. രാജ്യത്ത് ഇന്നുവരെ തുടര്‍ന്നുപോന്നിരുന്ന രീതി അവസാനിപ്പിച്ച് ലോകമെങ്ങുമുള്ള പൊതുരീതി സ്വീകരിക്കാന്‍ ഭരണകൂടം തീരുമാനിച്ചതോടെയാണ് പ്രയത്തില്‍ കുറവ് വരുന്നത്. ഇതോടെ എല്ലാ കൊറിയക്കാരുടെയും പ്രായം 2 വയസ് വരെയാണ് കുറയുന്നത്.
ജനിക്കുന്ന ദിവസം ഒരു വയസും പുതുവർഷത്തിൽ അടുത്ത വയസും കണക്കാക്കുന്നതാണ് ദക്ഷിണ കൊറിയ പിന്തുടര്‍ന്നിരുന്ന രീതി. അതായത് ഡിസംബർ 31-ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്നു തന്നെ 2 വയസ് തികയുമെന്ന് അർഥം. ആഗോളതലത്തിലെ പൊതുരീതിയുമായി നോക്കുമ്പോള്‍ കൊറിയക്കാര്‍ക്ക് രണ്ട് വയസ് അധികമാണ്. എന്നാല്‍ പൊതുരീതിയിലേക്ക് കൊറിയ മാറിതോടെ ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും തികയും.
അതേസമയം, ഉത്തര കൊറിയയില്‍ പൊതുരീതിയാണ് 1985 മുതല്‍ പിന്തുടര്‍ന്നു വരുന്നത്. എന്നാൽ, രാജ്യത്തെ കലണ്ടറിലെ പുതുവർഷദിനം, രാഷ്ട്രപിതാവ് കിം ൽ സങ്ങിന്റെ ജന്മദിനമാണെന്നു മാത്രം.