വംശീയതയുടെ അടിസ്ഥാനത്തിലുള്ള സര്‍വകലാശാല പ്രവേശനം യുഎസ് സുപ്രീം കോടതി റദ്ദാക്കി. ഒരു അപേക്ഷകന്റെ വംശം പരിഗണിച്ചുകൊണ്ട് കോളേജ് പ്രവേശനം അനുവദിക്കുന്ന രീതിയാണ് യുഎസ് സുപ്രീം കോടതി എടുത്തുകളഞ്ഞത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന്റേതാണ് സുപ്രധാന വിധി.
“ഒരു വ്യക്തിയെന്ന നിലയിൽ അവന്റെ അല്ലെങ്കിൽ അവളുടെ കഴിവുകളെ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥിയെ പരിഗണിക്കേണ്ടത്; വംശത്തിന്റെ അടിസ്ഥാനത്തിലല്ല” – ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി. വംശീയത മാനദണ്ഡമാക്കി സര്‍വകലാശാല പ്രവേശനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറഞ്ഞത്. ഇതോടെ ഹാർവാർഡിലെയും നോർത്ത് കരോലിന സർവകലാശാലകളിലെയും പ്രവേശനപദ്ധതികളെ കോടതിയുടെ തീരുമാനം അസാധുവാക്കി.
നയപരമായി ഒരു വ്യക്തിയുടെ ദേശീയത, ലിംഗഭേദം, മതം, ജാതി എന്നിവ കണക്കിലെടുത്ത് പ്രവേശനം അനുവദിക്കുന്നതായിരുന്നു പിന്തുടര്‍ന്നു വന്നിരുന്ന രീതി. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ നയം യുഎസ് വിദ്യാഭ്യാസത്തിലെ ഏറ്റവും വിവാദപരമായ വിഷയങ്ങളിലൊന്നു കൂടിയാണ്. ഇതാണ് യുഎസ് സുപ്രീം കോടതി എടുത്തുകളഞ്ഞുകൊണ്ട് ഉത്തരവായത്.