Saturday, April 19, 2025

ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; അറുപതോളം കുടിലുകള്‍ അഗ്നിക്കിരയായി; ഏഴു പേര്‍ വെന്തുമരിച്ചു

ഡല്‍ഹിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലര്‍ച്ചെ നാല് മണിയോടു കൂടി അഗ്‌നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു.

ഗോകുല്‍പുരിയിലെ 12 ാം നമ്പര്‍ തൂണിന് സമീപമാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 60ലേറെ കുടിലുകള്‍ക്ക് തീപടര്‍ന്നു. 30ലേറെ കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വടക്കു കിഴക്കന്‍ ഡല്‍ഹി അഡീഷണല്‍ ഡിസിപി പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ദുഖം രേഖപ്പെടുത്തി. അതിരാവിലെ തന്നെ ദുഖകരമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്. സംഭവസ്ഥലത്തെത്തി ദുരിതബാധിതരെ നേരിട്ട് കാണുമെന്നും കേജരിവാള്‍ ട്വീറ്റ് ചെയ്തു.

 

Latest News