Monday, November 25, 2024

ഫുക്കുഷിമാ ആണവ നിലയത്തില്‍ സംഭരിച്ച ജലം കടലിലൊഴുക്കാന്‍ അനുമതി

സുനാമിയില്‍ തകര്‍ന്ന, ജപ്പാനിലെ ഫുക്കുഷിമാ ആണവ നിലയത്തില്‍ സംഭരിച്ചിരുന്ന ജലം കടലിലൊഴുക്കാന്‍ തീരുമാനമായി. യുഎന്‍ ആണവസമിതിയുടെ അനുമതിയെ തുടര്‍ന്നാണ് നീക്കം. 10 ലക്ഷം ട​ൺ സംസ്കരിച്ച ജ​ല​മാ​ണ് ഇത്തരത്തില്‍ ക​ട​ലി​ലൊ​ഴു​ക്കു​ക.

ആണവനിലയത്തില്‍ സംഭരിച്ചുവച്ചിരിക്കുന്ന ജലം കടലിലേക്കൊഴുക്കാന്‍ വേണ്ട നടപടികള്‍ ജപ്പാന്‍ തുടര്‍ച്ചയായി നടത്തിവരികയാണ്. എന്നാല്‍ അന്താരാഷ്ട്ര ആ​ണ​വോ​ർ​ജ്ജ സ​മി​തിയുടെ (ഐ.​എ.​ഇ.​എ) അനുമ​തിക്കായി കാത്തിരിക്കുകയായിരുന്നു. ഐ.​എ.​ഇ.​എയുടെ വിശദമായ പഠനത്തില്‍, ക​ട​ലി​ൽ ആ​ണ​വ വി​കി​ര​ണസാ​ധ്യ​ത തീ​രെ ദു​ർ​ബ​ല​മാ​ണെ​ന്നും പ​രി​സ്ഥി​തി​ക്ക് ആ​ഘാ​തം വ​രി​ല്ലെ​ന്നും വ്യക്തമാക്കിയതോടെയാണ് ജലം കടലിലേക്കൊഴുക്കാന്‍ നടപടികള്‍ ആരംഭിച്ചത്. ചെ​റി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ നി​ല​യം ന​ട​ത്തിപ്പുകാര്‍ക്ക് ജലം കടലിലേക്കൊഴുക്കാന്‍ സാധിക്കും.

ടോ​ക്കിയോ ഇ​ല​ക്ട്രി​ക് പ​വ​ര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫുക്കുഷിമായിലെ കൂ​റ്റ​ൻ ടാ​ങ്കി​ൽ 13 ല​ക്ഷം ട​ൺ ജ​ല​മാ​ണ് സംഭരിച്ചിരിക്കുന്നത്. ഹൈ​ഡ്ര​ജ​ൻ ഐസോടോപ്പ് ആ​യ ട്രി​റ്റി​യം ഒ​ഴി​കെ അ​പ​ക​ട​ക​ര​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും ഇതിൽ നിന്നും വേ​ർ​തി​രി​ച്ചി​ട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Latest News